---------- കുറിപ്പ്
സൌവര്‍ണിനി -മനോജ് വര്‍മ
വീണ്ടുമവള്‍ പൂത്തുലഞ്ഞു.
എന്‍റ്റെ വീടിനു മുന്നിലെ കണിക്കൊന്ന.
നിറയെ കാശുമാലയും എളക്കത്താലിയും ചാര്‍ത്തി വന്ന തരുണി. കഴിഞ്ഞ വര്‍ഷവും പൂത്തിരുന്നു. ഇതു പോലെ വിഷുവിനു മുന്‍പേ തന്നെ. അയ്യപ്പപ്പണിക്കര്‍ പാടിയതു കൊണ്ടാണത്റേ..
കണിക്കൊന്നയല്ലേ വിഷുക്കാലമല് ലേ
പൂക്കാതിരിക്കാനെനിക്കാവതല്ലേ. ..
ഹ..ഹ .. ഇത്തവണ ഞാന്‍ അവളോടു പറഞ്ഞു. അതേയ്, പണിക്കര്‍ പാടിയത് ഞാനൊന്നു മാറ്റിപ്പാടാം.
കണിക്കൊന്ന നീയേ സുമശ്റേഷ്ഠയല്ലേ
എഴുതാതിരിക്കാനെനിക്കാവതല്ലേ..
വിഷുവിനു മുന്‍പേ തന്നെ ഇത്തവണയും വന്നിരിക്കുന്നു കോമളാംഗി. കൃശഗാത്റി.
* * * *
കഴിഞ്ഞാണ്ട് ഞാനിതു പറഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞതോര്‍ക്കുന്നു.കൊന്ന നേരത്തേ പൂക്കുന്നതിന് ഒരു കാരണം ഉണ്ട് എന്ന്. സസ്യങ്ങള്‍ക്ക് തളിര്‍ക്കാനും പൂക്കാനും സൂര്യപ്റകാശം വേണം.അപ്പോള്‍ ഒരു വര്‍ഷത്തില്‍ ആവശ്യത്തിനു സൂര്യപ്റകാശം ലഭിച്ചു കഴിഞ്ഞാല്‍ അവര്‍ പൂക്കും. ഇപ്പോള്‍ വിഷു വരെ കാത്തിരിക്കാന്‍ സമയമില്ലാതെ കൊന്ന പൂത്തിരിക്കുന്നു. അതിനാല്‍ ആവശ്യമുള്ള സൂര്യപ്റകാശം നേരത്തേ ലഭിച്ചു കഴിഞ്ഞു എന്നല്ലേ മനസ്സിലാക്കേണ്ടത്. അപ്പോള്‍ അതിനര്‍ത്ഥം ഭൂമിയില്‍ വേനല്‍ അധികരിക്കുന്നു എന്നല്ലേ? ഊഷരമാകുന്ന ഭൂമിയേയും,മനസ്സുകളേയും ഇതു സൂചിപ്പിക്കുന്നില്ലേ? T. S. Eliot പറഞ്ഞത് " april is the cruelest month" എന്നാണ്. താപ വര്‍ദ്ധനയേയും തദ്വാരാ ഉരുകാന്‍ കാത്തിരിക്കുന്ന ഹിമശൃംഗങ്ങളേയും കുറിച്ച് ഓ.വി. വിജയന്‍ ആകുലപ്പെട്ടിരുന്നു. ഓസോണ്‍ പാളികളിലെ വിള്ളലിനെക്കുറിച്ച് നിരന്തരം ആശങ്കാക്കുറിപ്പുകള്‍ അദ്ദേഹം എഴുതിയിരുന്നു. വിജയന്‍റ്റെ വിഷാദ പ്റവചനം വേഗത്തിലാവുകയാണോ? ഓ, പരിഭ്റമിച്ചിട്ടു കാര്യമൊന്നുമില്ല. മനുഷ്യന്‍ വരുത്തി വെക്കുന്ന അനര്‍ത്ഥങ്ങളുടെ ഫലം മനുഷ്യനോടൊപ്പം പാവം ജന്തുസസ്യജാലങ്ങളും അനുഭവിക്കണം എന്ന് മനുഷ്യനായ ഞാന്‍ അറിയുന്നു. കാസ്സിയ ഫിസ്റ്റുല എന്നാണ് കണിക്കൊന്നയുടെ സസ്യ നാമം.
* * * *
എന്തിന് ഈ സുന്ദരിയെക്കണ്ട ഞാന്‍ ഇങ്ങനെ ഋണ രേഖയില്‍ ചിന്തിക്കുന്നു? അവള്‍ക്ക് ഇതു വല്ലതും അറിയാമോ? അതിനാല്‍ സന്തോഷിക്കുക തന്നെ. അണ്ഡ കടാഹങ്ങളെ മുഴുവന്‍ ശ്റദ്ധിക്കുന്നതിനിടയിലും എന്നെ പ്റത്യേകം ഓര്‍ത്ത് ഈ നിമിഷം എനിക്കു നല്‍കിയ ഈശ്വരനു നന്ദി. വൈക്കം മുഹമ്മദു ബഷീര്‍ പറഞ്ഞ പോലെ ' പ്റപഞ്ചമേ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ വെക്കട്ടെ'.
അതുകൊണ്ട് ഞാന്‍ ഈ ലജ്ജാവതിയോട് പറഞ്ഞു. നോക്ക്, വയലാറിന്‍റ്റെ വരികള്‍ ഒന്നു മാറ്റി മറിച്ചിട്ട് ഞാന്‍ നിനക്കായി പാടാം.
പീതാവസനമാളുന്ന സൗമിനി
നിനക്കാവട്ടെ, ഗീതാഞ്ജലി
******$ $ $ *******

No comments:
Post a Comment